മനാമ: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ശക്തമാക്കി ബഹ്‌റൈന്‍. ലുലു ഗ്രൂപ്പിന്റെ രണ്ടാം വിമാനം എത്തിയതിന് പിന്നാലെ ഓള്‍ ഫുഡ് കമ്പനിയും ഗള്‍ഫ് എയറും ചേര്‍ന്ന് 4,000 കിലോ ഭക്ഷ്യ വസ്തുക്കളെത്തിച്ചു. യൂറോപ്പില്‍ നിന്നാണ് ഭക്ഷ്യ വസ്തുക്കളെത്തിച്ചത്. നേരത്തെ രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്ന് ബഹ്‌റൈന്‍ ഭരണാധികാരികള്‍ വ്യക്തമാക്കിയിരുന്നു.
ഗള്‍ഫ് എയറിന്റെ ഫ്്‌ളാഗ്ഷിപ്പ് ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനത്തിലാണ് ഭക്ഷ്യ വസ്തുക്കളെത്തിച്ചത്. രാജ്യത്തെ പ്രധാന ഭക്ഷ്യ വിതരണക്കാരുമായി ബഹ്‌റൈന്‍ മന്ത്രാമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.