കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ 31 പേര്‍ മരിച്ചു. സൗദി അറേബ്യയിൽ 6 ഉം യു.എ.ഇയിൽ രണ്ടു മരണവുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത് .ഇതോടെ സൗദിയിൽ 16ഉം യു.എ.ഇയിൽ എട്ടുമായി കോവിഡ് മരണനിരക്ക് ഉയർന്നു.
ഇന്നലെ സൗദിയിൽ 157ഉം യു.എ.ഇയിൽ 150ഉം ഖത്തറിൽ 54ഉം കുവൈത്തിൽ 28ഉം ഒമാനിൽ 18ഉം ബഹ്റൈനിൽ രണ്ടു പേർക്കുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഗൾഫ് രാജ്യങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം 4461 ആയി വർദ്ധിച്ചു
പലവിധ രോഗങ്ങൾ വേട്ടയാടിയവരാണ് കോവിഡ് ബാധിച്ചതോടെ വളരെ പെട്ടെന്ന് മരണപ്പെട്ടതെന്ന് സൗദി, യു.എ,ഇ ആരോഗ്യ മന്ത്രാലയ വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ 409 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും കോവിഡിെൻറ സാമൂഹിക വ്യാപനം എവിടെയും ഉറപ്പിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു .