മനാമ: രാജ്യത്ത് കോവിഡ് -19 രോഗം സ്ഥിരീകരിച്ച 569 പേരില്‍ 353 പേരും വിദേശത്തുനിന്ന് എത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം. ഇതില്‍ 241(68 ശതമാനം) പേര്‍ ഇറാനില്‍ നിന്നെത്തിയവരാണ്. 57 പേര്‍ ബ്രിട്ടനില്‍ നിന്നും 12 പേര്‍ ഈജിപ്റ്റില്‍ നിന്നും 8 വീതം പേര്‍ ജര്‍മ്മനിയില്‍ നിന്നും ഇറാഖില്‍ നിന്നും 27 പേര്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തിയവരുമാണ്.
ഇതുവരെ 341 പേരാണ് ബഹ്‌റൈനില്‍ രോഗമുക്തി നേടിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം ഭേദമാവുന്ന ശതമാനത്തില്‍ ഏറ്റവും കൂടുതല്‍ ബഹൈറ്‌നിലാണ്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 228 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
ചികിത്സയില്‍ കഴിയുന്ന രണ്ട് ഇന്ത്യക്കാര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 28 വയസുള്ള പുരുഷനും 32 വയസുള്ള സ്ത്രീയുമായാണ് രോഗമുക്തി നേടിയത്. നിലവില്‍ ഒമ്പത് ഇന്ത്യാക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അഭ്യൂഹങ്ങളിലും വ്യാജ വാര്‍ത്തകളിലും ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവരങ്ങള്‍ക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ സമീപ്പക്കണമെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.