മനാമ: ഫെയ്‌സ് മാസ്‌കുകളുടെ വില നിശ്ചയിച്ച് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മിനിസ്ട്രി. കോവിഡ്-19 പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് രാജ്യത്തുണ്ടാകുന്ന ആവശ്യകത കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് ഇന്‍ഡസ്ട്രി ആന്റ് കോമേഴ്‌സ് മന്ത്രി സയിദ് ബിന്‍ റാഷിദ് അല്‍സയാനി വ്യക്തമാക്കി. സര്‍ജിക്കല്‍ ഫെയിസ് മാസ്‌കുകള്‍ക്ക് 140 ഫില്‍സ്, എന്‍95 ടൈപ്പ് ഫെയ്‌സ്മാസ്‌കുകള്‍ക്ക് 1.400 ബഹ്‌റൈനി ദിനാര്‍ എന്നിങ്ങനെയാവും നിരക്കുകള്‍.
പുതിയ നിരക്കുകള്‍ ഇനി മൂന്ന് മാസക്കാലത്തേക്ക് മാറ്റമില്ലാതെ തുടരും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് നിന്ന് മാസ്‌കുകള്‍ കയറ്റി അയക്കുന്നതിന് നിയന്ത്രണമുണ്ട്. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം. രാജ്യത്ത് മാസ്‌കുകള്‍ക്ക് ക്ഷാമം വരാതിരിക്കാനാണ് നടപടി. മാസ്‌കുകളുടെ വിലയില്‍ മാറ്റം വരുത്തി കൊള്ള ലാഭം കൊയ്യാന്‍ ശ്രമിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നേരത്തെ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു.
ഉപഭോക്തൃ നിയമം (35) പ്രകാരം നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ മാസ്‌കുകള്‍ വിലക്കൂട്ടി വില്‍ക്കുന്നത് തടയാനായി മിന്നല്‍ പരിശോധനകളുണ്ടാകും.