bahrainvartha-official-logo
Search
Close this search box.

ബഹ്റൈന്‍ കെ.എം.സി സി ‘വരയും വര്‍ണ്ണവും’ ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

varayum varnavum

മനാമ: ബഹ്റൈന്‍ കെ.എം.സി സി ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ‘വരയും വര്‍ണ്ണവും’ എന്നാണ് മത്സരത്തിന് പേര് നല്‍കിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണ് ബഹ്‌റൈനിലുള്ളത്. അവധി ദിനങ്ങള്‍ ഗുണപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. കെ എം സി സി ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാവും മത്സരം നടക്കുക.

ബഹ്റൈന്‍ കെ എം സി സി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഡ്രോയിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ കുട്ടികള്‍ വരക്കുന്ന ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍. രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി ചെയ്യാവുന്നതാണ്. ഏപ്രില്‍ ആറ് തിങ്കളാഴ്ച്ചയാണ് ഓണ്‍ലൈന്‍ മത്സരം. കുട്ടികള്‍ക്ക് ഇപ്പോഴത്തെ ഒഴിവു സമയങ്ങള്‍ മനസ്സിന് പിരിമുറക്കങ്ങള്‍ ഇല്ലാതെ ഉല്ലാസത്തോടെ വിനിയോഗിക്കാന്‍ അവസരമൊരുക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് Kmcc Bahrain എന്ന ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുകയോ 35517498, 39265141, 33172285 എന്നീ മൊബൈല്‍ നമ്പറുകളിലോ ബന്ധപ്പെടുകയോ ചെയ്യാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!