മനാമ: ഐ.വൈ.സി.സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ജോലിക്ക് പോകുവാന്‍ സാധിക്കാതെയും, കൃത്യമായി ശമ്പളം ലഭിക്കാതെയും ഇരിക്കുന്ന ആളുകള്‍ക്കാണ് സഹായം ലഭ്യമാക്കുന്നത്.
അരി, എണ്ണ, പലവ്യഞ്ജന സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് ഐ.വൈ.സി.സി ഹെല്‍പ്പ് ഡസ്‌കിന്റെ കീഴില്‍ നല്‍കി തുടങ്ങിയിരിക്കുന്നത്. ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹീം വിതരണത്തിന് തയ്യാറാക്കിയ കിറ്റുകള്‍ ഔദ്യോഗികമായി ചാരിറ്റി വിങ് കണ്‍വീനര്‍ മണികണ്ഠന്‍ ഗണപതിക്ക് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷര്‍ നിധീഷ് ചന്ദ്രന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ബഹ്റൈനില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഏതൊരാള്‍ക്കും ഏത് സമയത്തും സംഘടനയുടെ ഹെല്‍പ്പ് ഡെസ്‌കിനെ സമീപിക്കാം.
ഐ.വൈ.സി.സി ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍: 38285008