മനാമ: ബഹ്‌റൈനിലെ കോവിഡ് ബാധിരതരായ ഇന്ത്യക്കാര്‍ 97 പേർ. ഇവരിൽ രണ്ട് പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആരോഗ്യ മന്ത്രാലയം ഇന്ന് (ഏപ്രില്‍ 3) ഉച്ചക്ക് 1 മണിക്കും രാത്രി 8 മണിക്കും പുറത്തുവിട്ട റിപ്പോര്‍ട്ടുകൾ പ്രകാരം 30 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ നിലവിൽ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 281ആയി. ഇന്ന് മാത്രം 7 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 388 പേരാണ് രോഗ ഭേഗമായി ആശുപത്രി വിട്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ രോഗമുക്തി നിരക്കാണ് ബഹ്‌റൈനിലേത്.
നിലവില്‍ ചികിത്സയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 4 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. നിലവില്‍ 38177 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സല്‍മാബാദിലെ കോവിഡ് സ്ഥിരീകരിച്ച വിദേശ തൊഴിലാളികളില്‍ 86 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരണം ഉണ്ടായിരുന്നു.
ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ വിദേശ തൊഴിലാളികൾക്കായുള്ള ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് എല്ലാ തൊഴിലാളികളെയും താമസ സ്ഥലത്തുതന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ക്വാറൻറീനിൽ കഴിഞ്ഞവർ ഇതുവരെ പുറത്ത് പോയിട്ടില്ലെന്നും പ്രവാസികൾക്കിടയിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.