bahrainvartha-official-logo
Search
Close this search box.

തൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ കച്ചവടക്കാർക്ക് പ്രതിസന്ധി ഘട്ടത്തിൽ വാടകയിൽ ഇളവ് നൽകി പ്രവാസി മലയാളി

Screenshot_20200403_211608

മനാമ: കോവിഡ്-19 വ്യാപനം പ്രതിസന്ധിയിലാക്കിയ കച്ചവടക്കാര്‍ക്ക് കൈത്താങ്ങായി ബഹ്റൈൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷാഫി പറക്കട്ടയുടെ ഉടമസ്ഥതയിലുള്ള കമ്പനി. പ്രതിസന്ധിയിലായിരിക്കുന്ന കച്ചവടക്കാര്‍ക്ക് 2 മാസത്തേക്ക് 50% വാടക ഇളവ് പ്രഖ്യാപിക്കുന്നതായി കമ്പനി അറിയിച്ചു. കോവിഡ് 19 വ്യാപനം മൂലം ജോലി നഷ്ടപ്പെടുകയോ താല്ക്കാലിക അടച്ചു പൂട്ടലില്‍പ്പെടുകയോ ചെയ്യപ്പെട്ട താമസക്കാര്‍ക്ക് ഇളവ് അനുവദിക്കാനും തിരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമായാല്‍ കമ്പനി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ഷാഫി പറക്കട്ട വ്യക്തമാക്കി.

“കോവിഡ് 19 കാരണം ബഹ്‌റൈനിലെ ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും അടച്ചു കിടക്കുകയാണ്, പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാര്‍ സാമ്പത്തികമായി പ്രതിസന്ധിയാലാവുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ചെറിയ ആശ്വാസം എന്ന രീതിയിലാണ് തന്റെ കമ്പനി ഏറ്റെടുത്തിട്ടുള്ള കെട്ടിടങ്ങളുടെ വാടകയില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.” – ഷാഫി പറക്കട്ട പറഞ്ഞു. പ്രതിസന്ധിയിലാവുന്നവരെ കൂടുതല്‍ സഹായിക്കാന്‍ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!