മനാമ: കൊല്ലം പേരയം സ്വദേശി തുണ്ടു വിളയിൽ സതീഷ് കുമാർ(41) നെ ഹമദ് ടൗണിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഒരു സ്വകാര്യ കമ്പനിയിലെ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് ആവശ്യമായ നടപടികൾ കമ്പനി അധികൃതർ ചെയ്തു വരുന്നതായി കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.