മനാമ : രാജ്യത്ത് ഇന്നലെ ആരംഭിച്ച ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ജാഗ്രത നിർദ്ദേശം. രാജ്യത്ത് നടക്കാനിരുന്ന രണ്ട് പ്രധാന പരിപാടികൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദ് ചെയ്തു. വിമാന സർവീസുകൾക്ക് തടസ്സം നേരിടുന്നുണ്ട്.സീഫ് ജില്ലയിൽ നടക്കാനിരുന്ന പോപ് അപ് മാർക്കറ്റ് ഉദ്ഘാടനവും, ഷോപ് ബഹ്റൈൻ ഫെസ്റ്റിവലിന്റ ഭാഗമായുള്ള ബഹ്റൈൻ ഇൻറർനാഷ്ണൻ സർക്യൂട്ടിലെ പരിപാടികളുമാണ് പൊടിക്കാറ്റിനെ തുടർന്ന് റദ്ദ് ചെയ്തത്.
പ്രതികൂല കാലവസ്ഥയിൽ പുറത്തേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കാനും, ഡ്രൈവിംഗിൽ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.