കോവിഡ് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ ഹൃദയാഘാദത്തെ തുടർന്ന് മരണപ്പെട്ടു

malayali death saudi

റിയാദ്: റിയാദിലുള്ള സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്‌വാനാണ്(41) മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ശക്തമായ ചുമയും പനിയും ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയതായി ബന്ധുക്കള്‍ പറയുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചതായി നാട്ടില്‍ വിവരം ലഭിച്ചുവെന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. സൌദി ആരോഗ്യ മന്ത്രാലയം പരിശോധനക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ. നിലവില്‍ മരണം സംബന്ധിച്ചും രോഗം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല.

സന്ദർശക വിസയിൽ എത്തിയ ഭാര്യ ഖമറുന്നിസ മാർച്ച് 10 മുതല്‍ റിയാദിലുണ്ട്. ചെമ്മാട് പരേതരായ കെ.എൻ.പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!