ദുബായ്: കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന പ്രവാസി മലയാളി യു.എ.ഇയില്‍ മരണപ്പെട്ടു. കണ്ണൂര്‍ കോളയാട് സ്വദേശി ഹാരിസ് ആലച്ചേരി ആണ് മരിച്ചത്. 35 വയസായിരുന്നു. അജ്മാനില്‍ താമസിച്ചിരുന്ന ഇദ്ദേഹം തലാല്‍ ഗ്രൂപ്പ് അജ്മാന്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു.
കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാരിസിന് കഴിഞ്ഞ ദിവസമാണ് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. ഭാര്യ: ജസ്മിന മക്കള്‍: മുഹമ്മദ് ഹിജാന്‍,ശൈഖ ഫാത്തിമ