മനാമ: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങായി സാംസ ബഹ്‌റൈന്‍. ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 10 ഇനങ്ങള്‍ അടങ്ങിയ ആഹാരസാധന കിറ്റാണ് വിതരണം ചെയ്തത്. ശനിയാഴ്ച്ച സാംസ പ്രസിഡന്റ് ജിജോ ജോര്‍ജ്, സെക്രട്ടറി റിയാസ് കല്ലമ്പലം, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ വത്സരാജന്‍, ചാരിറ്റി കണ്‍വീനര്‍ ജേക്കബ് കൊച്ചുമ്മന്‍ എന്നുവരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. തുടര്‍ സഹായങ്ങളുടെ ഭാഗമായിരണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കയാണ്.
സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 39105221, 39232114 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം