bahrainvartha-official-logo
Search
Close this search box.

കോവിഡ്-19 ദേശീയ സുരക്ഷാ ക്യാമ്പെയ്നിൻ്റെ ഭാഗമായി ടാസ്‌ക്‌ഫോഴ്‌സ് സേവനം ഇന്നു മുതല്‍ നാലു ദിവസം ഷിഫയില്‍

Screenshot_20200406_143311

മനാമ: ദേശീയ സുരക്ഷാ കാമ്പയ്‌ന്റെ ഭാഗാമയി പ്രവാസികളില്‍ കൊറോണവൈറസ്(കോവിഡ്-19) റാന്‍ഡം പരിശോധന നടത്തുന്ന കോവിഡ്-19 ടാസ്‌ക്‌ഫോഴ്‌സ് സേവനം ഷിഫയിലും. തിങ്കളാ്‌ഴച രാവിലെ മുതല്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ പ്രവാസികള്‍ക്കായി പരിശോധന ആരംഭിച്ചു. ആരോഗ്യ മന്ത്രാലയവും എന്‍എച്ചആര്‍എയും സഹകരിച്ചാണ് പ്രവാസികള്‍ക്കായി ഈ സേവനം ലഭ്യമാക്കുന്നത്.
ഇന്നു (തിങ്കളാഴ്ച) മുതല്‍ നാലു ദിവസം യൂണിറ്റിന്റെ സേവനം ഷിഫയില്‍ ലഭ്യമായിരിക്കും.

പകല്‍ ദിവസങ്ങളില്‍ പ്രതിദിനം 50 പേര്‍ക്കാണ് പരിശോധന നടത്തുക. ശ്വാസ തടസം, ചുമ, തൊണ്ട വേദന, പനി പോലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പരിശോധിച്ച് ആവശ്യമെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തും. പരിശോധനാ ഫലം പിറ്റേദിവസം ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും. ഈ സൗകര്യം നാലു ദിവസം മാത്രമാണ് ഷിഫയില്‍ ലഭ്യമായിരിക്കുകയെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 17288000 / 16171819 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!