ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അമിതാബ് ബച്ചനൊപ്പം കൈകോര്‍ത്ത് കല്യാണ്‍ ജുവലേഴ്‌സ്

kalyan jewellers

മുംബൈ: ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അമിതാബ് ബച്ചനൊപ്പം കൈകോര്‍ത്ത് കല്യാണ്‍ ജുവലേഴ്‌സ്. ബച്ചന്റെ ‘വി ആര്‍ വണ്‍’ പദ്ധതിക്കാണ് കല്യാണ്‍ ജൂവലേഴ്‌സ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം ദിവസവേതന തൊഴിലാളികള്‍ക്കാണ് പദ്ധതി സഹായമെത്തിക്കുക. ഇതില്‍ 50,000 പേരുടെ കുടുംബങ്ങള്‍ക്കുള്ള സഹായമാണ് കല്യാണ്‍ ജൂവലേഴ്‌സ് ഏറ്റെടുത്ത് നല്‍കുന്നത്.

സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയിലും സിനിമാ മേഖലയിലും പണിയെടുക്കുന്ന ദിവസവേതനക്കാരുടെ കുടുംബങ്ങള്‍ക്കായിരിക്കും കല്യാണിന്റെ സഹായം ലഭിക്കുക. കേരളത്തിലെ ജൂവലറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍, കോയമ്പത്തൂര്‍ ജൂവല്ലേഴ്‌സ് അസോസിയേഷന്‍, മുംബൈയിലെ ജെംസ് ആന്റ് ജൂവലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നീ സംഘടനകള്‍ നിര്‍ദ്ദേശിക്കുന്ന സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയിലെ ദിവസവേതനക്കാര്‍ക്കാണ് ‘ഗോള്‍ഡ്‌സ്മിത് റിലീഫ് ഫണ്ട്’ വഴി സഹായമെത്തും. സിനിമാ മേഖലയിലെ ഗുണഭോക്താക്കളെ ഫെഫ്ക കണ്ടെത്തി നിര്‍ദ്ദേശിക്കും.

https://www.facebook.com/2070756719867022/posts/2672657816343573/

കൂടാതെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിര്‍മ്മിക്കുന്ന പരസ്യചിത്രത്തിനും കല്യാണ്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുപണ്ട്. അമിതാബ് ബച്ചന് പുറമേ രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, രണ്‍ബീര്‍ കപൂര്‍, ചിരഞ്ജീവി, ശിവ് രാജ്കുമാര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങിയവര്‍ ഈ പരസ്യചിത്രത്തില്‍ വേഷമിടും.

മുമ്പുണ്ടായിട്ടില്ലാത്തവിധം ആഗോള തലത്തിലുള്ള ഒരു മഹാമാരിയിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് അമിതാബ് ബച്ചനൊപ്പം ചേർന്ന് ദിവസവേതനക്കാരായ തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിനാണ് ഈ സഹായം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!