മനാമ: രുചിഭേദങ്ങളുടെ വൈവിധ്യങ്ങളുമായി ‘ഇത്താത്താസ് ഫാമിലി’ റെസ്റ്റോറന്റ് റിഫ ലുലു മാളിന് സമീപം പ്രവർത്തനമാരംഭിച്ചു. ദോഹയിൽ നിരവധി വർഷത്തെ സേവന പാരമ്പര്യവുമായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ശ്രുംഖലയുടെ ബഹ്‌റൈനിലെ ആദ്യ സംരംഭമാണ് ‘ഇത്താത്താസ് റെസ്റ്റോറന്റ്’.
ഉദ്‌ഘാടന കർമ്മം ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും സമസ്ത ബഹ്‌റൈൻ പ്രസിഡന്റുമായ സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ബഹ്‌റൈൻ പ്രവാസ ലോകത്തെ നിരവധി സാമൂഹിക സാംസ്കാരിക പ്രതിനിധികളും പങ്കാളികളായിരുന്നു.
മിതമായ നിരക്കിൽ കൂടുതൽ രുചിയൂറുന്ന ഭക്ഷണ വിഭവങ്ങൾ നാടൻ ശൈലിയിൽ ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലായിരിക്കും തങ്ങളുടെ പ്രവർത്തനമെന്നും ആദ്യ സംരംഭത്തിന് പ്രവാസലോകത്തെ മുഴുവൻ നല്ലവരായ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്നും പ്രതിനിധികൾ അറിയിച്ചു.