മനാമ: പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഓൺലൈൻ കോൺഫറൻസിലൂടെ ചർച്ച ചെയ്ത് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പ്രവാസി ക്ഷേമനിധി കുടിശിക പൂർണ്ണമായും ഒഴിവാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) നോർക്ക ഹെൽപ് ഡസ്‌ക്ക്, ചാരിറ്റി കമ്മിറ്റി അറിയിച്ചു.
മുഖ്യമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ, മൂന്ന് മാസത്തെ സ്കൂൾ ഫീസ് ഒഴിവാക്കുകയോ കുറക്കുന്നതിനോ വേണ്ടി മലയാളീ മാനേജ്‌മന്റ്കളിൽ പ്രവർത്തിക്കുന്ന ഗൾഫിലെ സ്കൂളുകൾക്ക് കത്തെഴുതുവാൻ മുഖ്യമന്ത്രിയോട് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അഭ്യർത്ഥിക്കുകയും അത് ചെയ്യാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ ഗുണം ചെയ്യുന്നതാണ്.
ഇത് കൂടാതെ പ്രവാസി മലയാളികളെ ബാധിക്കുന്ന ഒട്ടനവധി കാര്യങ്ങൾ പരിഗണിക്കപ്പെട്ടതും എടുത്ത് പറയേണ്ടതാണെന്നും, ഇതിനായി മുൻകൈ എടുത്ത കേരള സർക്കാരിനും, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ബഹ്‌റൈനിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത
ബി.കെ.എസ് പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, പ്രമുഖ വ്യവസായി വർഗീസ് കുര്യൻ മറ്റ് പ്രവാസി നേതാക്കൾ എന്നിവർക്കും ബി.കെ.എസ് ചാരിറ്റി-നോർക്ക കമ്മിറ്റി കൃതജ്ഞത രേഖപ്പെടുത്തി.