മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി – നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ)ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ബി.കെ.എസ് ആക്റ്റിംഗ് പ്രസിഡന്റ് പി. എൻ മോഹൻരാജ് , ജനറൽ സെക്രട്ടറി എം.പി. രഘു , കിംഗ് ഹമദ് ഹോസ്പിറ്റൽ പ്രതിനിധി നൂഫ് , ബി.കെ.എസ്.ചാരിറ്റി – നോർക്ക ജനറൽ കൺവീനറും ബി.ഡി.കെ.ചെയർമാനുമായ കെ.ടി. സലിം, ബി.ഡി.കെ. പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്ന് സംസാരിച്ചു. നോർക്ക റൂട്സ് കൺവീനർ രാജേഷ് ചേരാവള്ളി സ്വാഗതവും ബി.ഡി.കെ. ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും പറഞ്ഞു. ഇത്തരം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ രോഗികൾക്ക് ഏറെ ഗുണം ചെയ്യുന്നുവയാണെന്ന് കിംഗ് ഹമദ് ഹോസ്പിറ്റൽ പ്രതിനിധി നൂഫ് അഭിപ്രയപ്പെട്ടു.
ബി.കെ.എസ് നോർക്ക, ചാരിറ്റി ജോബ്സെൽ കമ്മിറ്റി അംഗങ്ങളായ അജി പി. ജോയ്, ശാന്ത രഘു, കെ.എസ്. പ്രസാദ്, വിജയൻ കല്ലറ, സുനിൽ തോമസ്, അർച്ചന ശിവപ്രസാദ് എന്നിവരും ബി.ഡി. കെ. വൈസ് പ്രെസിഡന്റ് ജിബിൻ ജോയി, ജോയിന്റ് സെക്രട്ടറിമാരായ സിജോ ജോസ്, രമ്യ ഗിരീഷ് ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ ,ഗിരീഷ് പിള്ള , സാബു ,സുനിൽ , മനോജ് പിള്ള, അസീസ് ,ഗിരീഷ് , രേഷ്മഗിരീഷ് ,സ്മിത സാബു, ശ്രീജ ശ്രീധരൻ, ആനി എബ്രഹാം ,വിനീത വിജയൻ എന്നിവർ നേതൃത്വം നൽകി.