വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും നോർക്ക രെജിസ്‌ട്രേഷൻ കാർഡ് നിർബന്ധമാക്കും

Norka roots

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. നിലവിൽ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് ലഭിക്കുന്നത്.

വിദേശത്ത് പഠിക്കാനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും, നിലവില്‍ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നോര്‍ക്ക രജിസ്ട്രേഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാപനത്തെ തുടർന്നായിരുന്നു നടപടി. ഇന്‍ഷുറന്‍സ് പരിരക്ഷക്കൊപ്പം വിമാനയാത്രാ നിരക്കിൽ ഇളവും ലഭ്യമാക്കും.

രജിസ്ട്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ ക്യത്യമായ കണക്ക് ലഭ്യമല്ല. നോർക്ക റൂട്ട്സ് ഓവർസീസ് സ്റ്റുഡൻ്റ്‌ രജിസ്ട്രേഷൻ സൗകര്യം നിലവിൽ വരുന്നതോടെ വിദ്യാർത്ഥികൾക്ക് ഐ.ഡി.കാർഡ് ലഭ്യമാക്കും. രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വിമാനയാത്രാക്കൂലി ഉൾപ്പെടെയുള്ള ആനുകൂല്യം നൽകുമെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു. വിവിധ രാജ്യങ്ങളിൽ പഠന ആവശ്യത്തിന് പോകുന്നതിന് സംസ്ഥാന ഗവൺമെൻ്റിൻ്റെ അനുമതിയോ യാത്രാവിവരങ്ങൾ അറിയിക്കണമെന്ന വ്യവസ്ഥയോ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!