കോവിഡ് -19; ബഹ്റൈനിൽ ഇന്ന്(ഏപ്രിൽ 9) രോഗം സ്ഥിരീകരിച്ചത് 64 പേർക്ക്, 42 പേർ കൂടി രോഗമുക്തരായി

Screenshot_20200409_231908

മനാമ: ബഹ്റൈനിൽ ഇന്ന് (ഏപ്രിൽ 9) 64 പേർക്ക് പുതുതായി കോവിഡ്-19 രോഗം സ്ഥിരീകരിക്കുകയും 42 പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു. ഇന്ന് ഉച്ചക്ക് 2 മണിക്കും രാത്രി 9 നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 363 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണവും 519 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച എഴുപത്കാരനായ സ്വദേശി പൗരനടക്കം അഞ്ച് പേരാണ് രാജ്യത്ത് കോവിഡ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. നിലവിൽ 3 പേരുടെ ഒഴികെ മറ്റെല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ട അവസ്ഥയിലാണ്. ഇതുവരെ 55096 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!