മനാമ: ബഹ്റൈന്‍ കെഎംസിസി സെക്രട്ടറിയേറ്റ് മെമ്പറും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹിയും സ്കൈ ഗ്രൂപ്പ് ചെയർമാനുമായ അഷ്റഫ് മായഞ്ചേരിയുടെ പിതാവ് മായഞ്ചേരി കുഞ്ഞമ്മദ് (82) നിര്യാതനായി. ബഹ്‌റൈനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ സമയത്തായിരുന്നു മരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൃതദേഹം ബഹ്‌റൈനില്‍ തന്നെ ഖബറടക്കും.
നിര്യാണത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, ബിഎംബിഎഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഭാരവാഹികള്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു. ഭാര്യ; കുഞ്ഞാമി, മക്കള്‍; സുബൈദ ഏകരൂര്‍, മൊയ്തി, അഷ്റഫ് സ്‌കൈ (ഇരുവരും ബഹ്‌റൈന്‍), സകീന, ഹസീന. മരുമക്കള്‍; ഹസ്സന്‍ വടക്കയില്‍ ഏകരൂല്‍, അബ്ദുല്‍ സലാം ബഹ്‌റൈന്‍, ഷാനവാസ് വടകര, ബുഷ്റ, സുല്‍ഫത്. സഹോദരങ്ങള്‍; പരേതനായ മൊയ്തി മായഞ്ചേരി പാണ്ടിക്കോട്, ഫാത്തിമ, കുഞ്ഞായിശ, മറിയം, കുഞ്ഞാമി, ബിയ്യാത്തു, ഹലീമ.