മനാമ: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ബഹ്റൈനിലെ തൊഴില്‍ മേഖലയിലും, സാമൂഹികമേഖലയിലും പ്രഖ്യാപിച്ച നിയന്ത്രണം മൂലം ബദ്ധിമുട്ടുന്ന നേരിടുന്ന കുടുംബങ്ങള്‍ക്ക് സഹായവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം. തൊഴില്‍ നഷ്ടപെട്ടവര്‍ക്കും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ തൊഴിലാളികളെ കണ്ടെത്തി ആവശ്യമുള്ള അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷണ സാധന സാമഗ്രികള്‍ വിതരണം ചെയ്തു.
ആവശ്യക്കാരുടെ അപേക്ഷകളില്‍ നേരിട്ടു ചെന്നു കാര്യങ്ങള്‍ മനസ്സിലാക്കിയും, ഫോണിലൂടെ ബന്ധപ്പെട്ടുമാണ് അര്‍ഹരായവരെ കണ്ടെത്തിയത്. ഡ്രൈ റേഷന്‍ വിതരണോല്‍ഘാടനം പ്രസിഡന്റ് ജവാദ് പാഷ നിര്‍വഹിച്ചു. അലി അക്ബര്‍, യൂസുഫ്, അശ്കര്‍, റിയാസ്, റഫീഖ് അബ്ബാസ് , അഷ്റഫ്, യൂനുസ് എന്നിവര്‍ വിതരണത്തിന്ന് നേതൃത്വം നല്‍കി.