മനാമ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സൽമാബാധിനടുത്താണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. വർധിച്ച ട്രാഫിക്ക് കാരണമാണ് അപകടം ഉണ്ടായത്. സൽമാബാദ് ഇൻറർ സെക്ഷനിൽ ട്രാഫിക് വർധനവിൽ അപകടം ഉണ്ടാകുന്നത് പതിവാണ്. ഷേഖ് സൽമാൻ ഹൈവേ മുതൽ മനാമ വരെയുള്ള ട്രാഫിക് ഉയർന്ന പാതകളിൽ അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ട്രാഫിക് ഉയരുന്ന സമയങ്ങളിൽ മറ്റ് സമാന്തര പാതകൾ തിരെഞ്ഞെടുക്കാനും ആഭ്യന്തര മന്ത്രാലയം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.