ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധ നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ 14 ദിവസത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിവെക്കാന്‍ സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല. അതേസമയം പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നീട്ടിയെന്ന് സ്ഥിരീകരിച്ച് അരവിന്ദ് കെജ്രിവാള്‍ രംഗത്ത് വന്നിട്ടുണ്ട്.
ഔദ്യോഗിക തീരുമാനം പുറത്തുവരുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാന്‍ മറ്റൊരു സാമ്പത്തിക പാക്കേജ് കൂടി കേന്ദ്രം പ്രഖ്യാപിച്ചേക്കും. ധനമന്ത്രിയുടെ നേതൃത്വത്തില്‍ ഇതിനായി യോഗം ആരംഭിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ അറിയിക്കാനായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും.
ലോക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവ് നല്‍കണമെന്നാണ് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഒറ്റയടിക്ക് ഇളവ് എന്ന നിലപാടില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്‍വാങ്ങുകയാണ്. അതേസമയം ലോക്ഡൗണ്‍ മാറ്റിയില്ലെങ്കിലും ഇളവുകളുണ്ടാകുമെന്നാണ് സൂചനകള്‍.