അബുദാബി: യുഎഇയിൽ കോവിഡ് 19 ബാധിച്ച് ശനിയാഴ്ച നാലു പേർ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു . 24 മണിക്കൂറിനിടെ 376 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുഎഇയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 3,736 ആയി.
588 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് ചികിത്സാരീതികൾ ഫലപ്രദമാണെന്നതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടായ വർധനയെന്നും ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.