മനാമ: ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജീകരണങ്ങളൊരുക്കി ബഹ്‌റൈന്‍ ഭരണകൂടം. ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ഏരിയ അത്യാധുനിക ഐസിയുവാക്കി സജ്ജീകരിച്ചു കഴിഞ്ഞു. വെറും ഏഴ് ദിവസത്തെ പ്രയത്‌നത്തിലൂടയൊണ് 130 പേരെ ഒരേസമയം ചികിത്സിക്കാനുള്ള ഐ.സി.യു നിര്‍മ്മിച്ചത്. കൊറോണ വൈറസ് വ്യാപനം അതിവേഗം തടയിടുന്നതിന്റെ ഭാഗമായിട്ടാണ് ആരോഗ്യ സംവിധാനങ്ങള്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
https://www.facebook.com/2070756719867022/posts/2677989455810409/
ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടായാല്‍ പോലും പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്. നേരത്തെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ബഹ്‌റൈന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച സൗകര്യങ്ങളോട് കൂടിയ അത്യാധുനിക ഐസിയുവാണ് ഡിഫന്‍സ് ഫോഴ്‌സ് ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഹെല്‍ത്ത് സൂപ്രിം കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ വ്യക്തമാക്കി.
രാജ്യത്ത് അടിയന്തര സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അത്യാധുനിക സജ്ജീകരണങ്ങളുള്ള 500 ബെഡുകള്‍ ഒരുക്കുമെന്ന് ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ പറഞ്ഞു. രാജ്യത്ത് കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്.