bahrainvartha-official-logo
Search
Close this search box.

സെല്‍ഫ് ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് പരിശോധനയ്ക്കായി ഡ്രൈവ് ത്രൂ സെന്‍ററിലെത്താം; ഓണ്‍ലൈന്‍ ബുക്കിംഗിനായി ചെയ്യേണ്ടത് ഇത്രമാത്രം!

covid-19

മനാമ: കോവിഡ്-19 പരിശോധനയ്ക്കായി തുറന്നിരിക്കുന്ന ഡ്രൈവ് ത്രൂ കേന്ദ്രത്തില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ‘BeAware’ ആപ്ലിക്കേഷന്‍ വഴിയാണ് ബുക്കിംഗ് ചെയ്യേണ്ടത്. സെല്‍ഫ് ഐസലേഷന്‍ കാലാവധി അവസാനിക്കുന്നതിന് മൂന്ന് ദിവസം മുന്‍പായിരിക്കണം ബുക്കിംഗ് നടത്തേണ്ടത്. ഡ്രൈവ് ത്രൂ സെന്റര്‍ അനുവദിച്ചിട്ടുള്ള തിയതിയിലും സമയത്തിനും കൃത്യമായി സ്ഥലത്ത് എത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. പരിശോധനയ്ക്കായി എത്തുന്ന സമയത്ത് അംഗീകൃതമായി ഐഡി കാര്‍ഡ്, ബുക്കിംഗ് രേഖ എന്നിവ ഹാജരാക്കിയിരിക്കണം.

സെല്‍ഫ് ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് മാത്രമായിട്ടാണ് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച കേന്ദ്രത്തില്‍ നിന്ന് 5 മിനിറ്റുകൊണ്ട് പരിശോധന പൂര്‍ത്തിയാക്കാവുന്നതാണ്. നേരത്തെ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. രാജ്യം നടത്തുന്ന കൊറോണ വിരുദ്ധ പോരാട്ടത്തിന് പുതിയ നീക്കം മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിശോധനയ്ക്കായി എത്തുന്നവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാതെ തന്നെ ശ്രവം ശേഖരിക്കാന്‍ പുതിയ കേന്ദ്രത്തിന് സാധിക്കും. വ്യക്തികളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാനും ശ്രവ സാമ്പിള്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെറും അഞ്ച് മിനിറ്റിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവും. പിന്നീട് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയോ ‘BeAware’ ആപ്ലിക്കേഷൻ വഴിയോ പരിശോധനാ ഫലം അറിയാന്‍ കഴിയുന്നതാണ്. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ കേന്ദ്രം പ്രവര്‍ത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!