ദുബായ്: യു.എ.ഇയിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 25 ആയി ഉയർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ചികിത്സയിൽ കഴിയുന്ന 172 പേർ കൂടി രോഗവിമുക്തരായിട്ടുണ്ട്. ഇതുവരെ 852 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടിരിക്കുന്നത്.
രോഗബാധിതരുടെ എണ്ണം ഉയർന്നതോതിലെത്തി താഴുന്ന പ്രവണത കാണിക്കേണ്ടതുണ്ടെന്നും അത്തരം മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹുസ്നി പറഞ്ഞു.