bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ ഇന്ന്(ഏപ്രിൽ 13) 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 33 പേര്‍ക്ക് രോഗമുക്തി

latest

മനാമ: ബഹ്‌റൈനില്‍ ഇന്ന് (ഏപ്രില്‍ 13) 225 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ സ്ഥിരീകരിച്ച 212 പേരില്‍ 206 പേരും പ്രവാസി തൊഴിലാളികളാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച പ്രവാസികളുടെ എണ്ണം 582 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല.

ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 764 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള 4 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 591 പേരാണ് ബഹ്റൈനില്‍ രോഗമുക്തി നേടിയിരിക്കുന്നത്. 6 പേര്‍ മരണത്തിന് കീഴടങ്ങി. 67327 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. സെല്‍ഫ് ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ഡ്രൈവ് ത്രൂ സെന്ററിലൂടെ പരിശോധനയ്ക്ക് വിധേയമാകാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!