മനാമ : സതേർൺ ഗവർണർ ഷേഖ് ഖലീഫ ബിൻ അലി അൽ ഖലീഫ ഇന്നലെ രണ്ട് പ്രകൃതി സൗഹൃദ്ദ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഗ്രീൻ എൻവിയോർൺമെൻറ്, പ്രിസർവ് യുവർ നെയിബർഹുഡ് എന്നിങ്ങനെയുള്ള രണ്ട് പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. പൊതു മേഖലയുടെയും സ്വകാര്യമേഖലയുടെയും സംയുക്ത പങ്കാളിതത്വത്തിലാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. സമൂഹത്തെ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ബോധവൽക്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ സംവിധാനങ്ങളെ അതിനായി സജ്ജമാക്കുമെന്നും ഷേഖ് ഖലീഫ പറഞ്ഞു.