റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി പോത്തു വെട്ടിപ്പാറ സ്വദേശി പുതിയൊടി ഇബ്രാഹിം എന്ന വീരാന്‍ കുട്ടിയാണ് മരണപ്പെട്ടത്. 49 വയസായിരുന്നു. അല്‍-ജില്ലയില്‍ ഹോട്ടല്‍ ജീവനക്കാരനായ വീരാന്‍ കുട്ടി ആറ് മാസം മുന്‍പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരികെയെത്തിയത്. ഭാര്യ: മുസ്‌ലിയാരങ്ങാടി മില്ലുംപടി സ്വദേശി പാലോളി പറമ്പന്‍ സഫിയ്യ. മക്കള്‍: അന്‍വര്‍ സാദിഖ്, റുബീന, റിഫ്‌ന.