bahrainvartha-official-logo
Search
Close this search box.

അനിയോജ്യമായ താമസ സൗകര്യമില്ലാത്ത വിദേശ തൊഴിലാളികളെ സ്കൂളുകളിലേക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ​ സാധ്യത

PRAVASI

മ​നാ​മ: അനിയോജ്യമായ താമസ സൗകര്യമില്ലാത്ത വിദേശ തൊഴിലാളികളെ സ്കൂളുകളിലേക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ​ സാധ്യത. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ്, നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ യോ​ഗം ചേ​ർ​ന്ന്​ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യിട്ടുണ്ട്. നോർത്തേൺ ​ഗവർണറുടെ നേതൃത്വത്തിലുള്ള സംഘം വിദേശ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥിതിയാണ് പലയിടങ്ങളിലുമെന്ന് നേരത്തെ അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നു.

വൈറസിന്റെ വ്യാപനം തടയുന്നതിന് താമസ സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യമൊരുക്കുമെന്ന് ബഹ്റൈൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ൾ സ​ൽ​മാ​ബാ​ദ്, ഹി​ദ്ദ്, അ​ൽ​ബ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല​ർ​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ്കൂളുകളിലേക്ക് തൊഴിലാളികളെ മാറ്റുന്ന കാര്യം സജീവമായി പരി​ഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. നിലവിൽ 613 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ ബ​ഹ്​​റൈ​നി​ൽ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൂടുതൽ പേരിലേക്ക് രോ​ഗം പടരാതിരിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യ മന്ത്രലായം വ്യക്തമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!