മനാമ: കൊറോണ വിരുദ്ധ പോരാട്ടത്തിനായി 1 മില്യണ്‍ ദിനാര്‍ സംഭാവന ചെയ്ത് ഹിസ്‌ഹൈനസ് ഷെയ്ഖ് നാസിര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. റോയല്‍ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ചെയര്‍മാനും നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറുമാണ് ഷെയ്ഖ് നാസിര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. കൊറോണ വിരുദ്ധ പോരാട്ടങ്ങള്‍ക്കായിട്ടായിരിക്കും ഈ തുക പൂര്‍ണമായും ചെലവഴിക്കുക. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബഹ്‌റൈനിലെ കൊറോണ വിരുദ്ധ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘There is goodness in us’ എന്ന് പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കാണ് ഷെയ്ഖ് നാസര്‍ തുക കൈമാറിയിരിക്കുന്നത്. രാജ്യം ഇന്ന് നേരിടുന്ന കോവിഡ്-19 പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ കരുത്തേകുകയാണ് തന്റെ ലക്ഷ്യമെന്നും ഇതിനായി കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.