bahrainvartha-official-logo
Search
Close this search box.

വ്യാജ മെയിലുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പ് സംഘം; മുന്നറിയിപ്പുമായി ആന്റി-സൈബര്‍ ക്രൈം

Fake mails

മനാമ: വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ ഉപയോഗിച്ച് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് സംഘങ്ങളെ കുറിച്ച് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇ-സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മെയിലിനെ  മുൻനിർത്തിയായിരുന്നു മുന്നറിയിപ്പ് നൽകിയത്. ആപ്പിള്‍ കമ്പനിയുടെ പേരില്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്ന വ്യാജ മെയില്‍ നിങ്ങളുടെ ഐഡി വെരിഫിക്കേഷന്‍ ആവിശ്യപ്പെട്ടേ്ക്കാമെന്നും ഇതുവഴി നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആപ്പിള്‍ കമ്പനിയുടെ പേരിലാവും സന്ദേശമെത്തുക, നിങ്ങളുടെ അക്കൗണ്ട് വെരിഫിക്കേഷന്‍ സംബന്ധിയായി ചില ഫോമുകള്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെടും. വ്യക്തി വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയാവും ഫോമില്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെടുക.’ ഇത്തരം മെയിലുകൾക്ക് അതിസൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ മറുപടി നല്‍കാന്‍ പാടുള്ളുവെന്ന് ആന്റി-സൈബര്‍ ക്രൈം മുന്നറിയിപ്പിൽ പറഞ്ഞു.

ആപ്പിള്‍ കമ്പനി ഇത്തരം വിവരങ്ങള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടാറില്ലെന്നും കമ്പനിയുടെ മെയിലിന്റെ തുടക്കം ഉപഭോക്താവിന്റെ പേര് വിളിച്ചാവുമെന്നും ആന്റി-സൈബര്‍ ക്രൈം വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!