കൊവിഡ് ദ്രുതപരിശോധനക്കുള്ള (റാപ്പിഡ് ടെസ്റ്റ്) ആറര ലക്ഷം കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തി. ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. ദ്രുത പരിശോധന എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദ്രൂത പരിശോധനയിലൂടെ മാത്രമേ രോഗ വ്യാപനത്തിന്റെ തോത് കൃത്യസമയത്ത് മനസിലാക്കാനാകൂ എന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.
ഇന്ത്യ 15 ലക്ഷം ദ്രുതപരിശോധന കിറ്റിനുള്ള കരാര്‍ ചൈനയുമായി ഉണ്ടാക്കിയെങ്കിലും കിട്ടാന്‍ വൈകി. ഇപ്പോള്‍ ആറര ലക്ഷം കിറ്റുകളെങ്കിലും എത്തിയത് ആശ്വാസമാണ്.