അനധികൃത വിസാകച്ചവടം; ബഹ്റൈൻ വനിതയടക്കം 24 പേർ പിടിയിൽ

മനാമ : അനധികൃത വിസ വിൽപ്പന നടത്തിയ 24 പേർ വിചാരണ നേരിടുന്നു. 2 മില്യൺ ബഹ്റൈൻ ദിനാറിനാണ് ഇവർ വിസ കച്ചവടം നടത്തിയത്. ഒന്നാം പ്രതി 60 വയസ് പ്രായമുള്ള ബഹ്റൈൻ വനിതയാണ്. 138 രജിസ്ട്രേഡ് വാണിജ്യ കമ്പനികളുടെ ഉടമസ്ഥയാണ് പ്രതിയായ വനിത.

12 മാസത്തെ ജയിൽ ശിക്ഷയും 90,000 ബഹ്റൈൻ ദിനാർ പിഴയുമാണ് സ്ത്രീക്ക് ശിക്ഷ വിധിച്ചത്. ഇവരുടെ മകന് 6 മാസത്തെ ജയിൽ ശിക്ഷയും 2,000 ബഹ്റൈൻ ദിനാർ പിഴയും ഹൈ ക്രിമിനൽ കോടതി വിധിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്ക് 4,000 ബഹ്റൈൻ ദിനാർ വീതമാണ് പിഴ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ലേബർ മാർക്കറ്റ് റേഗുലേറ്ററി അതോറിറ്റിയുടെ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ എല്ലാ കമ്പനികളും 2015 ലും 2018 നും ഇടയിലാണ് രജിസ്ട്രേഷൻ പൂർത്തികരിച്ചിരിക്കുന്നത്.