മനാമ: കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബഹ്‌റൈനിലെ ലോക കേരള സഭ, നോര്‍ക്ക റൂട്ട്‌സ് എന്നിവരുടെ നേതൃത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സാമൂഹിക സാംസ്‌ക്കാരിക ജീവ കാരുണ്യ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ എകോപന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഫുഡ് കിറ്റ് വിതരണ കമ്മറ്റി, ആരോഗ്യം, വിമാനമാര്‍ഗ്ഗമുള്ള അടിയന്തര ഒഴിപ്പല്‍, ഇന്ത്യയിലെയും ബഹ്‌റെനിലെയും വിവിധ മന്ത്രാലയങ്ങളുമായി എകോപനം. ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട സപ്പോര്‍ട്ട് ഗ്രൂപ്പ്, മിഡിയ വിഭാഗം, കൗണ്‍സിലിങ്ങ് ടീം തുടങ്ങി വിവിധ സബ്ബ് കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
കമ്മിറ്റിയുടെ കീഴില്‍ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളില്‍ പ്രാദേശിക കമ്മിറ്റികള്‍ രൂപികരിച്ച് പ്രവര്‍ത്തനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാനും അതുവഴി കൂടുതല്‍ മലയാളികള്‍ക്ക് ആശ്വാസമെത്തിക്കാനും ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനായി. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എകോപിക്കുന്നതിനായി സമാജം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ചുമതലകള്‍ പ്രവാസി കമ്മിഷന്‍ അംഗം കണ്ണൂര്‍ സുബൈര്‍, ബഹ്റൈൻ കേരളീയ സമാജം മെംബര്‍ഷിപ്പ് സെക്രട്ടറി ആര്‍. ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ബഹ്റൈന്‍ കേരളീയ സമാജം നോര്‍ക്ക സെല്ലിന്റെ കീഴിലുള്ള അടിയന്തര ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ സഹായം ആവശ്യമായവര്‍ക്ക് ബന്ധപ്പെടാം. രാവിലെ പത്തു മുതല്‍ രാത്രി 12 വരെ 35347148, 33902517 എന്നീ നമ്പറുകളില്‍ വിളിക്കാം. 35320667, 39804013 എന്നീ നമ്പറുകള്‍ വൈകീട്ട് അഞ്ച് മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും.
വിവിധ കമ്മിറ്റികള്‍
1. കേരള സര്‍ക്കാര്‍/ഇന്ത്യന്‍ സര്‍ക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട ഏകോപനം:
പി.വി. രാധാകൃഷ്ണപിള്ള, വര്‍ഗീസ് കാരക്കല്‍, സി.വി. നാരായണന്‍, ബിജു മലയില്‍, പി. ശ്രീജിത്ത്, എസ്.വി. ജലീല്‍, സുരേഷ് ബാബു.
2. ഫുഡ് കിറ്റ് വിതരണ കമ്മറ്റി
സുബൈര്‍ കണ്ണൂര്‍, വര്‍ഗീസ് ജോര്‍ജ്, പി.എന്‍. മോഹന്‍ രാജ്, വീരമണി കൃഷ്ണന്‍, ബഷീര്‍ അമ്പലായി, ടി.ജെ. ഗിരീഷ്, ഹാരിസ് പഴയങ്ങാടി, ഗഫൂര്‍ ഉണ്ണിക്കുളം, റൈസണ്‍ വര്‍ഗീസ്.
3. ഇന്ത്യന്‍ എംബസിയുമായുള്ള ഏകോപനം:
അരുള്‍ ദാസ്, കെ.ടി. സലീം
4. ആരോഗ്യ വിഭാഗം:
ഡോ. ബാബു രാമചന്ദ്രന്‍, ഡോ പി.വി. ചെറിയാന്‍, ഹബീബ് റഹ്മാന്‍, റഫീഖ് അബ്ദുല്ല, ഷൗക്കത്ത് അലി,
ഡോ. മനോജ്, ഡോ. ഷംനാദ്, ഡോ. നജീബ്, ഡോ. പ്രദീപ്, പ്രദീപ്, സ്മിത.
5. ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളുമായി ഏകോപനം:
സോമന്‍ ബേബി, നാസര്‍ മഞ്ചേരി, ഉല്ലാസ് കാരണവര്‍, ഫ്രാന്‍സിസ് കൈതാരത്ത്, ജമാല്‍ ഇരിങ്ങല്‍, പി. ടി. നാരായണന്‍, രാജു കല്ലുംപുറം, എം.പി. രഘു, സേവി മാത്തുണ്ണി, ജലീല്‍ ഹാജി, ബിനു കുന്നന്താനം, കെ.സി. ഫിലിപ്പ്.
6. വനിതാ വിഭാഗം:
ജയ രവികുമാര്‍, മോഹിനി തോമസ്, ബിന്ദു റാം
7. വ്യോമഗതാഗതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍:
ദേവദാസ് കുന്നത്ത്, കെ.എം. മഹേഷ്, പോള്‍സണ്‍ ലോനപ്പന്‍, ലിവിന്‍ കുമാര്‍, വഹീദ് അബ്ദുല്‍ വഹാബ്, നിസാര്‍ കൊല്ലം, സന്തോഷ് കുമാര്‍, ചെമ്പന്‍ ജലാല്‍, നജീബ് കടലായി.
8. കൗണ്‍സലിങ് ടീം:
ഡോ. ജോണ്‍ പനക്കല്‍, പ്രദീപ് പതേരി, ലത്തീഫ് ആയഞ്ചേരി, പ്രദീപ് പുറവങ്കര
9. മാധ്യമ/സാങ്കേതിക സഹായം:
ഫിറോസ് തിരുവത്ര, ദിലീഷ് കുമാര്‍, ബിനു വേലിയില്‍ മാത്യു, മഹേഷ് പിള്ള, ഷെരീഫ് കോഴിക്കോട്.
10. എമര്‍ജന്‍സി ഹെല്‍പ് ഡെസ്‌ക്/കോള്‍ സെന്റര്‍:
മനോജ് സുരേന്ദ്രന്‍, രാജേഷ് ചെരാവള്ളി, വിനൂപ്, വേണുഗോപാല്‍, സുരേഷ്, ജയ രവികുമാര്‍, മോഹിനി തോമസ്, ശാന്ത രഘു, ബിന്ദു റാം, പ്രസാദ്, സിജി ബിനു, ഉണ്ണികൃഷ്ണന്‍ പിള്ള, സക്കറിയ ടി. വര്‍ഗീസ്, ടോണി പെരുമാനൂര്‍.