bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രതിരോധം; ഇന്ത്യന്‍ റേഡിയോ ഉദ്ഘാടനം ചെയ്തു, വിവരങ്ങള്‍ അറബി ഇതര ഭാഷകളില്‍ കൈമാറും

radio

മനാമ: കോവിഡ്-19 നെതിരെ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ ഇന്ത്യന്‍ റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിര്‍ദേശങ്ങളും വിദേശികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ റേഡിയോ ആരംഭിച്ചിരിക്കുന്നത്. സൂപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് പ്രസിഡന്റും കൊറോണ പ്രതിരോധങ്ങളെ നയിക്കുന്ന നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് തലവനുമായ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍-ഖലീഫയാണ് പുതിയ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. റേഡിയോ എഫ് എം 104.2 ൽ മലയാളം ഹിന്ദി ഭാഷകളിലായാണ് നിലവിൽ പ്രക്ഷേപണം ആരംഭിച്ചിരിക്കുന്നത്.

പദ്ധതി ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാന്‍ സഹായിച്ച എല്ലാ വ്യക്തികള്‍ക്കും വകുപ്പുകള്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ കോവിഡിനെതിരായ അവബോധം സൃഷ്ടിക്കാന്‍ റേഡിയോ പ്രക്ഷേപണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അറബി ഇതര ഭാഷകളിലാവും പ്രക്ഷേപണം. ബഹ്‌റൈനിലെ വിദേശികള്‍ക്ക് വേണ്ടിയാണ് പ്രധാനമായും പദ്ധതി. ആഭ്യന്തര മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും ഈ അവസരത്തില്‍ പ്രത്യേകം നന്ദിയറിക്കുന്നതായി ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍-ഖലീഫ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!