മനാമ: ഐ.സി.എഫ് ഗുദൈബിയ സെൻട്രൽ, ആസ്റ്റർ ബഹ്‌റൈൻ സംയുക്താഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2019 ഫെബ്രുവരി 1ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഗുദൈബിയ ആസ്റ്റർ ക്ലിനിക്കിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്, ഇ.എൻ.ടി, ഗൈനക്കോളജി, ഡെന്റൽ, ഡെർമന്റോളജി എന്നീ വിഭാഗങ്ങളിൽ പരിശോധന ഉണ്ടായിരിക്കും. ആസ്റ്ററിലെ പ്രഗൽഭ ഡോക്ടർമാർ മെഗാ ക്യാമ്പിന് നേതൃത്വം നൽകും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും http://mmc.icfbahrain.com എന്ന സൈറ്റ് സന്ദർശിക്കുകയോ 33968727, 39324214 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന് ഐ.സി.എഫ് ഗുദൈബിയ ഭാരവാഹികൾ അറിയിച്ചു.