മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ്-19 മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. സലൂണുകള്‍ അടച്ചിട്ടത് മൂലം തൊഴില്‍ നഷ്ടപെട്ട ആളുകള്‍, വീട്ടുജോലികള്‍ ചെയ്തു ഉപജീവനം കഴിച്ചുവന്നിരുന്ന സ്ത്രീകള്‍, സ്ഥാപനങ്ങള്‍ അടച്ചത് മൂലം തൊഴില്‍ നഷ്ടപെട്ട ആളുകള്‍ എന്നിവരെ സഹായിക്കുവാനാണ് ആദ്യഘട്ടം മുന്‍ഗണന നല്‍കിയത്.
രണ്ടാം ഘട്ടത്തില്‍ കുടുംബമായി കഴിയുന്ന തുച്ഛമായ വരുമാനം ഉള്ള ആളുകളെയും മറ്റും സഹായിക്കുവാന്‍ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി എന്നിവരാണ്. ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരായി ബിജുബാല്‍, ഷമീം നടുവണ്ണൂര്‍, രഞ്ചന്‍ കേച്ചേരി, സുമേഷ് ആനേരി, സുരേഷ് മണ്ടോടി, ജാലീസ്, രജിത് മൊട്ടപ്പാറ, ശ്രീജിത്ത് പാനായി, പ്രദീപ് മേപ്പയൂര്‍, രവി പേരാമ്പ്ര, ഫൈസല്‍ പട്ടാണ്ടി, റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.