‘നാഥനില്ലാ കളരിയായി’ ബഹ്റൈനിലെ ഇന്ത്യൻ എംബസി, 2 മാസത്തിലേറൊയി സ്ഥാനപതിയില്ല; ദുരിതക്കയത്തിൽ നിന്ന് പ്രവാസി പ്രതിഷേധം

Indian Embassy

മനാമ: ബഹ്‌റൈനില്‍ ഒഴിഞ്ഞുകിടക്കുന്ന ഇന്ത്യന്‍ സ്ഥാനപതിയുടെ തസ്തികയിലേക്ക് ഉടന്‍ നിയമനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ രംഗത്ത്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസലോകത്ത് നിന്ന് നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. ബഹ്‌റൈനില്‍ മാത്രം 900 ത്തിനടുത്ത് വിദേശ തൊഴിലാളികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതില്‍ നല്ലൊരു ശതമാനം ഇന്ത്യന്‍ തൊഴിലാളികളാണ്.

പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലങ്ങളാണ് വൈറസ് വ്യാപനത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തൊഴിലാളികള്‍ തിങ്ങി നിറഞ്ഞ് താമസിക്കുന്ന ലേബര്‍ ക്യാംപുകളില്‍ നിന്ന് ഇവരെ മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ബഹ്‌റൈന്‍ ഭരണാധികാരികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സ്‌കൂളുകളിലേക്ക് ഇവരെ മാറ്റാനുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്. വൈറസ് പരടരാതിരിക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങളാണ് ബഹ്‌റൈനില്‍ നടക്കുന്നത്.

അതേസമയം നാഥനില്ലാത്ത ഇന്ത്യന്‍ എംബസിയുടെ സഹായം പ്രവാസികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. സ്ഥാനപതിയായിരുന്ന അലോക് കുമാര്‍ സിന്‍ഹ വിരമിച്ചതിന് ശേഷം രണ്ടരമാസമായി, പുതിയ നിയമനം അടിയന്തരമായി നടക്കാത്തതിനാല്‍ പ്രവാസലോകത്ത് നിന്ന് പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ എംബസിയുടെ സഹായം ആവശ്യമുള്ള സമയമാണിത്. എന്നാല്‍ സ്ഥാനപതിയില്ലാതെ പല പ്രവര്‍ത്തനങ്ങളും മുടങ്ങാനുള്ള സാഹചര്യമൊരുങ്ങും.

ഇന്ത്യക്കാരുടെ തന്നെ വിവിധ സ്ഥാപനങ്ങളില്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ അനുമതി തേടുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ബഹ്റൈന്‍ അധികാരികളുമായി ചര്‍ച്ച ചെയ്യേണ്ട വ്യക്തിയാണ് അംബാസിഡര്‍. നിര്‍ണായക സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് പല നയതന്ത്ര ഇടപെടലുകള്‍ക്കും തടസം സൃഷ്ടിക്കുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. എംബസിക്ക് കീഴിലുള്ള പോഷക സംഘടനയായ ഐസിആർഎഫ് വഴി നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. മറ്റു പ്രവാസി സംഘടനകളും സജീവമായി കർമരംഗത്തുള്ളതും ആശ്വാസകരമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!