bahrainvartha-official-logo
Search
Close this search box.

മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ ഒറ്റക്കെട്ടായി ബഹ്റൈൻ; റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ആരംഭിച്ച ധനശേഖരണത്തിന് മികച്ച പ്രതികരണം

Campaign

മനാമ: കോവിഡ്​ ​പ്രതിരോധ പ്രവർത്തനങ്ങൾക്കായി റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ആരംഭിച്ച ധനശേഖരണ ക്യാംപെയ്ൻ ‘ഫീന ഖൈർ’(നമ്മളില്‍ നന്മയുണ്ട്) മികച്ച പ്രതികരണം. വൻകിട കമ്പനികളും വ്യക്തികളും ഉൾപ്പെടെ ക്യാംപെയ്നിലേക്ക് വലിയ സംഭവനകളാണ് നൽകിവരുന്നത്. ഏറ്റവും ഒടുവിൽ ബഹ്റൈൻ മുംതലാഖാത്ത് ഹോൾഡിം​ഗ് കമ്പനി 9,910,000 ബഹ്റൈൻ ദിനാറാണ് സംഭവാനയായി നൽകിയത്. രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെന്ന നിലയിൽ എല്ലാവരും ക്യാംപെയ്ന്റെ ഭാ​ഗമായികൊണ്ടിരിക്കുകയാണ്.

ഹമദ് രാജാവിന്റെ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും ദേശീയ പ്രതിരോധ സമിതി ഉപദേഷ്​ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ്​ 10 ലക്ഷം ദിനാർ സംഭാവന നല്‍കിയാണ് ക്യംപെയ്ൻ ആരംഭിക്കുന്നത്. നാഷണൽ ബാങ്ക്​ ഓഫ് ബഹ്​റൈൻ 38 ലക്ഷം ദിനാറും ബാങ്ക്​ ഓഫ്​ ബഹ്​റൈൻ ആൻഡ്​​ കുവൈത്ത്​ 30 ലക്ഷം ദിനാറും സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ ബറ്റെൽകോ 35 ലക്ഷം ദിനാർ, അലുമിനിയം ബഹ്​റൈൻ (അൽബ) 35 ലക്ഷം ദിനാർ, ഗൾഫ്​ ഇന്റർനാഷണൽ ബാങ്ക്​ 20 ലക്ഷം ദിനാർ, ബഹ്​റൈൻ പൗരൻമാർ 11 ലക്ഷം ദിനാർ, ലുലു ഗ്രൂപ്പ്​ ഇന്റർനാഷണൽ ലക്ഷം ദിനാർ എന്നിങ്ങനെ നിധിയിലേക്ക്​ സംഭാവന നൽകിയ മറ്റുള്ളവർ.

രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് സാമ്പത്തിക സഹായം എത്തിക്കുകയാണ് ധനശേഖരണം ലക്ഷ്യമിടുന്നത്. ആരോ​ഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഉണ്ടാക്കിയ വലിയ പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി പല പദ്ധതികളും ബഹ്റൈൻ പ്രഖ്യാപിച്ചിട്ടുണ്ട്.

www.rco.gov.bh എന്ന വെബ്​സൈറ്റ്​ വഴിയും നാഷണൽ ബാങ്ക്​ ഓഫ്​ ബഹ്​റൈൻ അക്കൗണ്ടിലേക്ക്​ ബാങ്ക്​ ട്രാൻസ്​ഫർ വഴിയും സംഭാവന നൽകാം. ബാങ്ക്​ അക്കൗണ്ട്​: MOFNE THE NATIONAL EFFORT TO COMBAT THE CORONAVIRUS COVID 19, IBAN: BH66 NBOB 0000 0082 1093 70. ഇതിനുപുറമേ, 39900444 എന്ന നമ്പറിൽ ബെനഫിറ്റ്​ പേ ആപ്പ്​ വഴിയും സംഭാവന നൽകാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!