കോവിഡ്19 വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് സർവീസുകൾ പുനരാരംഭിച്ചു. അഭ്യന്തര സർവീസുകളുടെ ബുക്കിങ് മേയ് 4 മുതലും, ജൂൺ 1 മുതൽക്കുള്ള അന്താരാഷ്ട്ര സർവീസുകളുടെ ബുക്കിങ്ങുമാണ് ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 3നാണ് ഈ മാസം അവസാനം വരെയുള്ള ടിക്കറ്റ് ബുക്കിങ്ങുകൾ എയർ ഇന്ത്യ നിർത്തി വെച്ചിരുന്നത്.
മെയ് 31 വരെ അന്താരാഷ്ട്ര സർവിസ് നടത്തില്ലെന്നാണ് എയർ ഇന്ത്യ നൽകുന്ന സൂചന. സർവിസ് റദ്ദാക്കൽ മെയ് 31 ദീർഘിപ്പിച്ച എയര്‍ ഇന്ത്യ ജൂണ്‍ ഒന്ന് മുതലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കമുള്ള രാജ്യാന്തര വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസും അന്ന് മുതലുള്ള സർവിസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ആഭ്യന്തര സർവിസ് മെയ് നാല് മുതൽ ആരംഭിക്കും.