bahrainvartha-official-logo
Search
Close this search box.

പ്രവാസികളും ഇന്ത്യൻ പൗരന്മാരാണ് എന്ന പരിഗണന നൽകണം: ഇന്ത്യൻ സോഷ്യൽ ഫോറം

ISF

മനാമ: ഇന്ത്യൻ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലായിരുന്ന പ്രവാസികളെ ഈ പ്രയാസ ഘട്ടത്തിൽ ഇന്ത്യൻ പൗരന്മാരായി പോലും കരുതാത്ത നടപടി ഖേദകരം ആണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. ഇന്ത്യയിൽ ജീവിക്കുന്ന ആളുകൾക്ക് കൊടുക്കുന്ന അതെ പരിഗണന ഇന്ത്യൻ പ്രവാസികൾക്കും കിട്ടേണ്ടത് ഉണ്ട്. വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടും,visa കാലാവധി കഴിഞ്ഞും കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിൽ എത്തിക്കാൻ അടിയന്തര നടപടി അധികാരികൾ എടുക്കണം .വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് കുടുംബത്തിന് ചിലവിന് ഉള്ള പൈസ പോലും പൈസ അയക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് പല പ്രവാസികളും. അവരുടെ കുടുംബങ്ങളെ കണ്ടെത്താനും അവർക്ക് വേണ്ട അടിയന്തര സാമ്പത്തിക സഹായം ചെയ്യാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണം എന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!