നിലവിലെ സാഹചര്യത്തിൽ കേന്ദ്ര നിര്‍ദേശമില്ലാതെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കരുതെന്ന് വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഒന്നും കേന്ദ്ര സർക്കാരോ, വ്യോമയാന വകുപ്പോ ഇനിയും കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി, ഹർദീപ് സിംഗ് പൂരി അറിയിച്ചു.
ഇന്നലെ മെയ് 4 മുതൽ എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകളുടെയും ജൂൺ 1 മുതൽ അന്താരാഷ്ട്ര സർവീസുകളുടെയും ബുക്കിംഗ് ആരംഭിച്ചിരുന്നു. മെയ് 4 മുതൽ സർവീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇൻഡിഗോ എയർ ലൈൻസും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നിർദ്ദേശം.