മനാമ: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് ‘ദുമിസ്ഥാൻ റോഡ് ചാരിറ്റി’ വാട്സാപ്പ് കൂട്ടായ്മ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. ഹമദ് ടൗണിലെ വിവിധ പ്രദേശങ്ങളിലാണ് ഭക്ഷണ ക്കിറ്റുകൾ വിതരണം ചെയ്തുവരുന്നത്. ഗ്രൂപ്പ് മെമ്പർമാരുടെയും മറ്റു പ്രവാസി സുഹൃത്തുക്കളുടെയും സഹായ സഹകരണത്തോടെയാണ് ഭക്ഷണക്കിറ്റ് വിതരണം നടത്തി വരുന്നത്. നസീർ പൊന്നാനി, അനസ് മാവുണ്ടിരി, ഹാറൂൻ ഇ.ടി.കെ തൂണേരി,അൻവർ ഇയ്യങ്കോട്, ആഷിക് അട്ടപ്പാടി, ശിഹാബ് കൊല്ലം, മിഥുൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.