bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 100 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 78 പേർ വിദേശ തൊഴിലാളികൾ

Screenshot_20200419_161026

മനാമ: ബഹ്​റൈനിൽ 100 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 78 പേർ വിദേശ തൊഴിലാളികളാണ്​. ഇറാനിൽനിന്ന്​ എത്തിച്ച രണ്ട്​ പേർക്കും സമ്പർക്കത്തിലൂടെ 20 പേർക്കുമായാണ് രോഗം സ്​ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്​ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1107 ആയി. ആരോഗ്യ മന്ത്രാലയം ഇന്ന് (ഏപ്രിൽ 19) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്.

പുതുതായി നാല്​ പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ആകെ രോഗമുക്​തി നേടിയവരു​ടെ എണ്ണം 759 ആയി. ഇതുവരെ 85126 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. മൊബൈല്‍ യൂണിറ്റുകളും സജീവമായ പരിശോധനയ്ക്കായി രംഗത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 2565 ലബോറട്ടറി ടെസ്റ്റുകളാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൊബൈൽ യൂണിറ്റുകൾ വഴി നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!