മനാമ: ബഹ്റൈന്‍ കേരളീയ സമാജം, നോര്‍ക്ക കോവിഡ് ഹെല്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഓഫീസിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ ഡെസ്‌കിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ലോക കേരളാ സഭ അംഗം സി വി നാരായണന്‍, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ശരത്ത്, ദിലീഷ് കുമാര്‍, രാജേഷ് ചേരാവള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രവര്‍ത്തനമാരംഭിച്ച സമയം മുതല്‍ നൂറുകണക്കിന് ആളുകളാണ് സഹായങ്ങള്‍ക്കും അന്വേഷങ്ങള്‍ക്കുമായി വിളിച്ചു കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിരവധി പേര്‍ക്ക് മരുന്നും ഭക്ഷണ കിറ്റുകളും മെഡിക്കല്‍ അസ്സിസ്റ്റന്‍സും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. വിമാന സര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചു നിരവധി പേര് ബന്ധപെട്ടതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു.
ബഹ്‌റൈന്‍ കേരളീയ സമാജം നോര്‍ക്ക സെല്ലിന്റെ കിഴിയിലുള്ള എമർജെൻസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ താഴെ പറയുന്ന പ്രകാരമാണ് പ്രവര്‍ത്തിക്കുക 35347148 /33902517 രാവിലെ പത്തു മാണി മുതല്‍ രാത്രി 12 വരെയും 35320667, 39804013 വൈകിട്ട് അഞ്ചു മുതല്‍ രാത്രി 11 മണി വരെയും പ്രവര്‍ത്തിക്കും.