bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായഹസ്തവുമായി മുഹറഖ് മലയാളി സമാജം

MMS

മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായഹസ്തവുമായി മുഹറഖ് മലയാളി സമാജം. ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുഹറഖ് പ്രവാസികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇന്ന് കാസിനോ ഡെല്‍മണ്‍ ബേക്കറിക്കു സമീപം ഉളള ക്ലീനിംഗ് കമ്പനിയുടെ തൊഴിലാളികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

തുച്ചമായ ശമ്പളത്തില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന 23 തൊഴിലാളികള്‍ ഒരു മാസമായി വേതനമില്ലാതെ ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു. എരിയുന്ന വയറിന്നൊരു കൈത്താങ്ങ് എന്ന പേരിലാണ് മുഹറഖ് മലയാളി സമാജം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. രണ്ടാഴ്ച ഒരു കുടുംബത്തിനു കഴിയുവാനുളള സാധങ്ങള്‍ അടങ്ങിയ കിറ്റാണു വിതരണം ചെയ്യുന്നത്. വനിതകള്‍ അടങ്ങുന്ന സലൂണ്‍ തൊഴിലാളികള്‍, ക്ലീനിംഗ് തൊഴിലാളികള്‍, ഡ്രൈവേഴ്‌സ്, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമായും സഹായമെത്തിക്കുന്നത്.

കൂടാതെ സമാജത്തിന്റെ നേതൃത്തില്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്ക് സൗജന്യ കൗണ്‍സലിംഗ് ക്ലാസും നല്‍കി വരുന്നുണ്ട്. ഇതിനോടകം നിരവധിപേര്‍ക്ക് ആശ്വാസമേകുവാന്‍ ഇതുമൂലം സാധിച്ചു. എം എം എസ് ചാരിറ്റി വിംഗ് കണ്‍വീനര്‍ മുജീബ് പൊന്നാനിയിടേ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!