മനാമ: ക്വാറന്റൈന്‍, ചികിത്സാ സെന്ററുകളില്‍ പരിശോധനകള്‍ തുടര്‍ന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് (എന്‍.ഐ.എച്ച്.ആര്‍). രോഗികള്‍ക്കും ഐസലേഷനില്‍ കഴിയുന്നവര്‍ക്കും ആവശ്യമുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലെയെന്ന് പരിശോധിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ എന്‍.ഐ.എച്ച്.ആറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്വാറന്റൈന്‍ സെന്റുറുകള്‍ സന്ദര്‍ശനം നടത്തിയിരുന്നു.
വിദേശ തൊഴിലാളികള്‍ ക്വറന്റൈനില്‍ കഴിയുന്ന സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേക സംഘം ചോദിച്ചറിഞ്ഞു. വിദേശികളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനയും സൗകര്യങ്ങളും അന്താരാഷ്ട്ര തലത്തില്‍ ബഹ്‌റൈന്റെ യശ്ശസ് ഉയര്‍ത്തുമെന്ന് എന്‍.ഐ.എച്ച്.ആര്‍ ചൂണ്ടിക്കാണിച്ചു.
ആരോഗ്യമന്ത്രായം തരുന്ന വിവരങ്ങള്‍ നേരിട്ടറിയിക്കുന്നതില്‍ റേഡിയോ ചാനല്‍ (FM 104.2) വഹിക്കുന്ന പങ്ക് വലുതാണെന്ന് എന്‍.ഐ.എച്ച്.ആര്‍ പ്രസിഡന്റ് മരിയ ഖൗരി വ്യക്തമാക്കി.